ഇന്നും പകരംവെക്കാനില്ലാത്ത നേതാവ്

Web Desk
1 Min Read

ആ തിരിനാളം അണഞ്ഞിട്ട് നാല്‍പ്പത് വര്‍ഷമായി.
ഇന്നും ഓരോ ഇന്ത്യക്കാരന്റേയും നെഞ്ചില്‍ ആ വെടിയുണ്ടയുടെ മുഴക്കമുണ്ട്.

city exchange

1984 ഒക്ടോബര്‍ 31ലെ ദിനം നടുക്കുന്നതാണ്.
ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരാല്‍ ഭൂമിയില്‍ നിന്ന് ഇല്ലായ്മ ചെയ്യപ്പെട്ടപ്പോഴും ലോക ചരിത്രത്തില്‍ എന്നും ഓര്‍ക്കപ്പെടുന്ന ലോക നേതാക്കളില്‍ ഇന്നും മുന്നില്‍ തന്നെയുണ്ട് ആ നാമം.

ആധുനിക ഇന്ത്യ പുരോഗതിയുടെ ഉന്നതിയില്‍ നില്‍ക്കുന്നതില്‍ പല പദ്ധതികളുടെയും ആശയപരമായ അടിത്തറ ഇന്ദിരാഗാന്ധിയുടേതാണെന്ന് നിസ്സംശയം പറയാം.

ഇന്ദിരാഗാന്ധിയെന്ന ഭരണാധികാരിയുടെ അപാരമായ ഭരണമികവിന്റെ ഉദാഹരണമായി എടുത്തുപറയാനുള്ളത് 1971ലെ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധം തന്നെയാണ്.

- Advertisement -
Ad image

1947ലെ ഇന്ത്യ ഉപഭൂഖണ്ഡ വിഭജനത്തില്‍ പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റെ രൂപീകരണം യാഥാര്‍ഥ്യമായപ്പോള്‍ അതിര്‍ത്തികളിലെ അസ്വാരസ്യങ്ങള്‍ ഭാവിയില്‍ രാജ്യത്തിന് ഉണ്ടായേക്കാവുന്ന ഭീഷണിയെ മുന്‍കൂട്ടികണ്ട ഇന്ദിര പ്രിയദര്‍ശിനി ബംഗ്ലാദേശിനായി സമരത്തിലായിരുന്ന അവാമിലീഗ് നേതാവ് മുജീബ് റഹ്മാന്റെ ആവശ്യത്തിന് സായുധമായും ധാര്‍മ്മികമായും പിന്തുണ നല്‍കി സമരത്തിന് ശക്തി നല്‍കിയതോടെയാണ് പാകിസ്ഥാനുമായി യുദ്ധത്തിലിടപെടേണ്ടി വന്നത്. അവസാനം ബംഗ്ലാദേശെന്ന രാജ്യം യാഥാര്‍ഥ്യമാക്കാന്‍ ഇന്ദിരാഗാന്ധിയുടെ ഭരണതന്ത്രം വിജയിച്ചതോടെ ലോക നേതാക്കളുടെ ഇടയിലേക്ക് ഇന്ദിരാഗാന്ധിയുടെ പേരും ചേര്‍ക്കപ്പെടുകയായിരുന്നു.

പിന്നീട് നമ്മള്‍ കണ്ടതും കേട്ടതും ഇന്ദിരാഗാന്ധിയെന്ന നേതാവിന്റെ വാക്കുകളെ ലോക നേതാക്കള്‍ ഗൗരവത്തോടെ കേട്ടിരുന്നു എന്നുള്ളതാണ്.

25 വര്‍ഷത്തോളം തുടര്‍ച്ചയായി ബംഗ്ലാദേശ് ഖാലിദാസിയ ഭരിച്ചിട്ടും കുറഞ്ഞ വര്‍ഷങ്ങള്‍ ഭരിച്ച ഇന്ദിരാഗാന്ധിയുടെ ഒരു നിഴലുപോലുമാകാതെയാണ് അവര്‍ക്ക് അധികാരത്തില്‍നിന്ന് ഒളിച്ചോടി പോകേണ്ടിവന്നതെന്ന് ഓര്‍ക്കുമ്പോള്‍ ഇന്ദിരാജിയുടെ ഭരണമികവ് എത്രയോ വിലമതിക്കാനാവത്തതാണെന്ന് തിരിച്ചറിയുന്നത്.

1975ലെ അടിയന്തിരാവസ്ഥ ഒരു കൈപ്പിഴയായാണ് തോന്നുന്നത്. അതിനുശേഷവും അധികാരത്തിലെത്തിയ ഇന്ദിരാജി അടിയന്തിരാവസ്ഥയിലെ ഭരണ പിഴവുകളെല്ലാം തിരുത്തി നല്ലൊരു ഭരണ മാതൃകയാണ് ഇന്ത്യക്കും ലോകത്തിനും നല്‍കിയത്.

ഇന്ദിരാഗാന്ധിക്കുശേഷം വന്ന കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിമാര്‍ക്ക് ഭരണം ക്രമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ദിരാജി തുടങ്ങിവച്ച നയങ്ങള്‍ മുതല്‍ക്കൂട്ടാവുകയും ചെയ്തു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ഇന്നുമെന്നും അഭിമാനത്തോടെ പറയാവുന്ന നേതാക്കളുടെ പേരുകളില്‍ തങ്കലിപികളില്‍ ഓര്‍ക്കപ്പെടുന്ന പേരാണ് ഇന്ദിര പ്രിയദര്‍ശിനിയുടേത്.

പരീതുപിള്ള ആലുവ
Share This Article
Leave a Comment
error: Content is protected !!