ആഗോളവാര്‍ത്ത കേരളപ്പിറവി പതിപ്പ് എന്റെ കേരളം സി വി റപ്പായിക്ക് കൈമാറി

Web Desk
1 Min Read

ദോഹ: ബിര്‍ള പബ്‌ളിക് സ്‌കൂള്‍ ഡയറക്ടറും ജംബൊ ഇലക്ട്രോണിക്‌സ് മാനേജിംഗ് ഡയറക്ടറും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ സി വി റപ്പായി ‘ആഗോളവാര്‍ത്ത കേരളപ്പിറവി പതിപ്പ് 2024’ ജോണ്‍ഗില്‍ബര്‍ട്ടില്‍ നിന്നും ഏറ്റുവാങ്ങി.

city exchange

സി വി റപ്പായി ഇംഗ്ലീഷില്‍ രചിച്ച ആത്മകഥയുടെ നിരുപണം ‘ആത്മകഥയിലൂടെ ഒരു യാത്ര’ എന്ന തലക്കെട്ടില്‍ എഴുത്തുകാരനായ ജോണ്‍ഗില്‍ബര്‍ട്ട് ‘എന്റെ കേരളം’ കേരളപിറവി പതിപ്പില്‍ എഴുതിയിരുന്നു.

ദോഹയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ പ്രകാശനം ചെയ്ത സി വി റപ്പായിയുടെ എ ടെയ്ല്‍ ഓഫ് ടു ജേര്‍ണീസ് നിരൂപണം
എഴുത്തുകാരന്റേയും പുസ്തകത്തിന്റേയും ആത്മാവിനെ തൊട്ടെഴുതിയതായിരുന്നു ജോണ്‍ഗില്‍ബര്‍ട്ടിന്റേതെന്ന് ഏറെ പ്രശംസയോടെ സി വി റപ്പായി പറഞ്ഞു.

മുന്‍ ലോക കേരള സഭാംഗവും ഒ ഐ സി സി ഇന്‍കാസ് ഖത്തറിന്റെ മുന്‍ പ്രസിഡണ്ടും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ഖത്തര്‍ കോര്‍ഡിനേറ്ററും അക്കാഡമിക് കൗണ്‍സില്‍ അംഗവുമാണ് ജോണ്‍ഗില്‍ബര്‍ട്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!