കുടിയിറക്കപ്പെട്ട സിറിയക്കാര്‍ക്ക് അഭയം നല്‍കുന്നതിന് ഖത്തറിലെ അല്‍ മിസ്നാദ് അല്‍ അമല്‍ സിറ്റി തുറന്നു

Web Desk
1 Min Read

ഡമാസ്‌കസ്: പ്രതിസന്ധികള്‍ നേരിടുന്ന ആളുകള്‍ക്ക് അഭയം നല്‍കുന്നതിനും വടക്കന്‍ സിറിയയിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് മാന്യമായ പാര്‍പ്പിടം നല്‍കുന്നതിനുമുള്ള അല്‍ അമല്‍ റെസിഡന്‍ഷ്യല്‍ സിറ്റി പദ്ധതി ഖത്തര്‍ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ് ഉദ്ഘാടനം ചെയ്തു.

city exchange

തുര്‍ക്കി ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി മുനീര്‍ കരലോഗ്ലു, തുര്‍ക്കി ഹ്യുമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ ഡര്‍മസ് അയ്ദിന്‍, തുര്‍ക്കിയയിലെ ഗാസിയാന്‍ടെപ്പ് മേയര്‍ ഫാത്മ സാഹിന്‍, ഖത്തര്‍ ചാരിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യൂസഫ് ബിന്‍ അഹമ്മദ് അല്‍ കുവാരി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഖത്തര്‍ ചാരിറ്റിയും തുര്‍ക്കി ഹ്യുമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷനും തമ്മിലുള്ള സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ട റെസിഡന്‍ഷ്യല്‍ നഗരത്തില്‍ 8,800ലേറെ ആളുകളെ ഉള്‍ക്കൊള്ളാന്‍ സജ്ജീകരിച്ചിരിക്കുന്ന 1,400 വീടുകള്‍ ഉള്‍പ്പെടുന്നു, കൂടാതെ സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍, ഒരു ആരോഗ്യ കേന്ദ്രം, ഒരു പള്ളി എന്നിവയുടെ അടിസ്ഥാന സേവന സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇത് അഭയാര്‍ഥി കൂടാരങ്ങളില്‍ നിന്ന് അവരുടെ അന്തസ്സ് സംരക്ഷിക്കുകയും അവര്‍ക്ക് സുരക്ഷ നല്‍കുകയും ചെയ്യുന്ന വീടുകളിലേക്ക് മാറിയ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുകയും ചെയ്യും.

കുടുംബങ്ങള്‍ക്ക് അവരുടെ പുതിയ വീടുകളിലേക്ക് സുഗമവും ക്രമീകൃതവുമായ മാറ്റം ഉറപ്പാക്കുന്നതിനും ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനും സുസ്ഥിരവും മാന്യവുമായ അന്തരീക്ഷവും ജീവിതവും പ്രദാനം ചെയ്യുന്ന സുരക്ഷിത താവളമാക്കുന്നതിനും നഗരത്തിലേക്കുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിരവധി ദിവസങ്ങളിലായി ഘട്ടം ഘട്ടമായി തുടരും.

- Advertisement -
Ad image

ദുരിതബാധിത കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ അഭയം നല്‍കുന്നതില്‍ സംഭാവന നല്‍കിയ ഖത്തരി ജനതയുടെ പിന്തുണയോടെയാണ് ഈ പദ്ധതി പിറന്നത്.

Share This Article
Leave a Comment
error: Content is protected !!