

ദോഹ: ഖിഫ് ഫുട്ബാള്‍ മത്സരത്തിന് വര്‍ണാഭമായ ഉദ്ഘാടനം. കേരളപ്പിറവി ദിനത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് വാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ കേരളത്തിന്റെ ഗ്രാമീണ ഭംഗിയുടെ ആവിഷ്‌കാരങ്ങളോടെയാണ് ആരംഭിച്ചത്.


ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ വിഭാഗം തലവന്‍ അലിഷര്‍ മുഖ്യാതിഥിയായിരുന്നു. മീഡിയ വണ്‍ ഖത്തര്‍ ചെയര്‍മാന്‍ അര്‍ഷദ് ഇ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഖിഫ് പ്രസിഡന്റ് ഷറഫ് പി ഹമീദ് എന്നിവര്‍ ചേര്‍ന്ന് സെന്ററില്‍ നിന്നും പന്ത് പോസ്റ്റിലേക്ക് എത്തിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.


സൂപ്പര്‍ കപ്പ് 2024 പ്രായോജകരേയും ടീം മാനേജര്‍മാരേയും ചടങ്ങില്‍ ആദരിച്ചു. ആയിരങ്ങള്‍ കാണികളായെത്തി.
