

ആലുവ: പ്രതിദിനം നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന ആലുവയിലെ റെയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അടിയന്തിരമായി റിപ്പയര്‍ ചെയ്ത് തുറന്നു കൊടുക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും ഡി ജി എമ്മിനും കത്തെഴുതി ആവശ്യപ്പെട്ടു.

മിനി സിവില്‍ സ്റ്റേഷന്‍, ഗവണ്‍മെന്റ് ബോയ്‌സ്, ടെക്‌നിക്കല്‍ എന്നീ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍, ടോണി ഫെര്‍ണാണ്ടസ് കണ്ണാശുപത്രി മുതലായിടങ്ങളിലേക്ക് കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും കാല്‍ നടയായി പോകുവാനും പടിഞ്ഞാറന്‍ ഭാഗത്തെ പരിസരവാസികള്‍ക്ക് കിഴക്കു ഭാഗത്തേക്ക് വരുവാനുള്ള ഏകമാര്‍ഗ്ഗമായ റെയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അടച്ചു പുട്ടിയതുകൊണ്ട് ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും അതിനാല്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടൊഴിവാക്കുവാന്‍ അടിയന്തിരമായി കേടുപാടുകള്‍ തീര്‍ത്ത് എത്രയും വേഗം പാലം തുറന്നു കൊടുക്കണമെന്നും എം എല്‍ എ കത്തില്‍ ആവശ്യപ്പെട്ടു.
