

ആലുവ: പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന ആലുവ റെയില്‍വേ സ്റ്റേഷനിലെ ഫുട്ട് ഓവര്‍ ബ്രിഡ്ജ് റെയില്‍വേ അധികൃതര്‍ അടച്ചുപൂട്ടിയത് ബുദ്ധിമുട്ടുളവാക്കുന്നതായും കെ എസ് ആര് ടി സി ബസ്റ്റാന്‍ഡ്, താലൂക്ക് ഓഫീസ്, വിവിധ സ്കൂളുകള്‍, നേത്ര ചികിത്സാലയം തുടങ്ങിയ വിവിധ ആശുപത്രികളിലേക്ക് ഉള്ള എളുപ്പമാര്‍ഗമായ പ്രസ്തുത റെയില്‍വേ ഫുട്ട്ഓവര്‍ ബ്രിഡ്ജ് തുറന്നു നല്‍കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിക്കും തിരുവനന്തപുരം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ക്കും എം പി ബെന്നി ബഹനാന് കത്ത് നല്‍കിയിരുന്നു.

പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി എം പി നടത്തിയ ചര്‍ച്ചയില്‍ റെയില്‍വേ ഫുട്ട് ഓവര്‍ബ്രിഡ്ജ് കാലപ്പഴക്കം മൂലം അപകട ഭീഷണിയില്‍ ആയതുകൊണ്ട് താത്ക്കാലികമായി പ്രവേശനം തടഞ്ഞതെന്നും അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം ഫുട്ട് ഓവര്‍ബ്രിഡ്ജ് തുറന്നു നല്‍കുമെന്നും റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ബെന്നി ബഹനാന് എം പിക്ക് ഉറപ്പു നല്കി.
