ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കണം: സി പി ഉമര്‍ സുല്ലമി

Web Desk
1 Min Read

ദോഹ: ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്നതില്‍ സാമുദായിക സംഘടനകള്‍ ശ്രദ്ധ ചെലുത്തണമെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ (മര്‍ക്കസുദ്ദഅ്‌വ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസ്താവിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാത്തര്‍ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡേഴ്‌സ്’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

വര്‍ഗീയ ശക്തികളുടെ കടന്നു കയറ്റത്തിനെതിരെ നാം ജാഗ്രതയുള്ളവരാകണം. ഓരോ സംഘടനകളും പ്രസ്ഥാനങ്ങളും അവരവരുടെ ആശയാദര്‍ശങ്ങളില്‍ കണിശത പുലര്‍ത്തുന്നതോടൊപ്പം വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ മതേതര ശക്തികളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഫാസിസ്റ്റ് ഭീഷണിയില്‍ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ- അദ്ദേഹം പറഞ്ഞു.

കേരളത്തിലും മറ്റിതര സംസ്ഥാനങ്ങളിലും കെ എന്‍ എം നടത്തുന്ന സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ടഷ്രര്‍ എം അഹ്മദ് കുട്ടി മദനി വിശദീകരിച്ചു.

ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് ഷമീര്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ സുലൈമാന്‍ മദനി, അലി ചാലിക്കര, മുജീബുറഹ്മാന്‍ മദനി എന്നിവര്‍ സംസാരിച്ചു. ദോഹയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!