

ദോഹ: പത്തു വര്‍ഷക്കാലമായി പ്രവാസി വെല്‍ഫെയര്‍ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ ചെയ്ത് വരുന്ന പ്രവര്‍ത്തനങ്ങളുടെ പരിഛേദമായിരിക്കും സര്‍വീസ് കാര്‍ണിവലെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നവമ്പര്‍ 29 വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന സര്‍വീസ് കാര്‍ണിവലിന്റെ മലപ്പുറം ജില്ലാതല പ്രചരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


ഒരോ വ്യക്തിയുടെയും പ്രവാസം സാര്‍ഥകമാക്കാനുതകുന്ന വ്യത്യസ്ഥ സേവങ്ങളും പദ്ധിതികളും ഒരു കുടക്കീഴില്‍ ഒരുക്കുക എന്നതാണ് കാര്‍ണിവലിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ മജീദ് അലി പരിപാടികള്‍ വിശദീകരിച്ച് പറഞ്ഞു. ഡോ. മുഹമ്മദ് അഫ്ലഹി ഇഖ്ബാല്‍, സംസ്ഥാന കമ്മറ്റിയംഗം മുനീസ് എ സി, ജില്ലാ പ്രസിഡണ്ട് അമീന്‍ അന്നാര, ജനറല്‍ സെക്രട്ടറി ഫഹദ് മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനം തിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളുടെ പ്രചരണോദ്ഘാടനങ്ങളില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് നജ്ല നജീബ്, ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം മഖ്ബൂല്‍ അഹമ്മദ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ റഷീദ് അഹമ്മദ്, അസീം എം ടി, വിവിധ ജില്ലാ ഭാരവാഹികളായ നജീം കൊല്ലം, ഷറഫുദ്ദീന്‍ എം എസ് തുടങ്ങിയവര്‍ സംസാരിച്ചു.
