ഖിഫ്; ട്രാവന്‍കൂര്‍ എഫ് സിക്കെതിരെ അനക്‌സ് പാലക്കാടിന് ജയം

Web Desk
0 Min Read

ദോഹ: ഖിഫ് ടൂര്‍ണമെന്റില്‍ അനക്‌സ് പാലക്കാടും ട്രാവന്‍കൂര്‍ എഫ് സിയും തമ്മിലുള്ള മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പാലക്കാടിന് ജയം.

city exchange

29-ാം മിനുട്ടില്‍ 28-ാം നമ്പര്‍ താരം ഷാന്‍ ട്രാവന്‍കൂറിന് വേണ്ടി ആദ്യം ഗോള്‍ നേടിയെങ്കിലും 30-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ പാലക്കാട് ഗോള്‍ മടക്കുകയായിരുന്നു. പാലക്കാടിന്റെ 29-ാം നമ്പര്‍ താരം മുസമ്മിലാണ് പെനാല്‍റ്റി ഗോള്‍ സ്‌കോര്‍ ചെയ്തത്.

69-ാം മിനുട്ടില്‍ മുസമ്മില്‍ വീണ്ടും പാലക്കാടിന് വേണ്ടി രണ്ടാം ഗോള്‍ നേടി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!