

ന്യൂഡല്‍ഹി: നാടകാചാര്യനും നോവലിസ്റ്റും കവിയുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101 വയസ്സായിരുന്നു. ഡല്‍ഹിയിലായിരുന്നു അന്ത്യം.

പ്രളയം, തേവരുടെ ആന, കള്ളന് കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെട്ടു തുടങ്ങിയ നോവലുകളും ഈ വെളിച്ചം നിങ്ങളുടേതാകുന്നു, പ്രളയം, ചെരിപ്പ് കടിക്കില്ല തുടങ്ങിയ നാടകങ്ങളും എഴുതിയിട്ടുണ്ട്. നിരവധി ചെറുനാടകങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്.

ആകസ്മികം എന്ന പുസ്തകത്തിന് 2020ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
