

ദോഹ: ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി നവംബര്‍ 29ന് വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് സംസ്ഥാന കെ എം സി സി ഓഫീസില്‍ സംഘടിപ്പിക്കുന്ന സമന്വയം പരിപാടിയില്‍ വാഗ്മിയും സാമൂഹിക പ്രഭാഷകനുമായ ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും.

മുസ്‌ലിം ലീഗും സമുദായ സംഘടനകളും: ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പ്രഭാഷണത്തില്‍ മുസ്‌ലിം ലീഗിന്റെ സാമൂഹിക സംഭാവനകളും സമുദായ സംരക്ഷണത്തിനായുള്ള ശ്രമങ്ങളും വിശദമായി അവതരിപ്പിക്കും.

കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. സമദ്, ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ എസ് എ എം ബഷീര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
