ജോയ് മാത്യുവിന്റെ സംസ്‌ക്കാരം വെള്ളിയാഴ്ച

Web Desk
1 Min Read

ദോഹ: വാഹനാപകടത്തില്‍ മരിച്ച കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യുവിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 11ന് വൈക്കം സെന്റ് ജോസഫ്‌സ് ഫൊറോന ചര്‍ച്ചിലെ ചടങ്ങുകള്‍ക്ക് ശേഷം സംസ്‌ക്കരിക്കും. ഖത്തര്‍ കെ എം സി സി അല്‍ ഇഹ്‌സാന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ഖത്തര്‍ എയര്‍വെയ്‌സില്‍ കൊച്ചിയിലെത്തിയ മൃതദേഹം വൈക്കത്തെ ചെമ്മനത്തുകര ഒഴവൂര്‍ ഹൗസില്‍ പൊതുദര്‍ശനത്തിന് ശേഷമാണ് പള്ളിയിലേക്കെടുക്കുക.

city exchange

ചൊവ്വാഴ്ച പുലര്‍ച്ചെ ദുഖാന്‍ ഹൈവേയിലുണ്ടായ അപകടത്തിലാണ് ജോയ് മാത്യു (47) മരിച്ചത്. ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ ജനറല്‍ സെക്രട്ടറിയും മനോരമ ഓണ്‍ലൈന്‍ അസോസിയേറ്റ് പ്രൊഡ്യൂസറുമായ ശ്രീദേവി ജോയിയാണ് ഭാര്യ.

പതിമൂന്ന് വര്‍ഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. ജോലി ആവശ്യാര്‍ഥം ഷാഹാനിയയില്‍ പോയി തിരിച്ച് വരും വഴി പുലര്‍ച്ചെ മൂന്ന് മണിയോടെ ദുഖാന്‍ റോഡില്‍ ട്രക്കിനു പിറകില്‍ കാറിടിച്ചായിരുന്നു അപകടം.

വൈക്കം ചെമ്മനത്തുകര ഒഴവൂര്‍ വീട്ടില്‍ പരേതനായ മാത്യുവിന്റെ മകനാണ്. മാതാവ്: തങ്കമ്മ.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!