മൂന്നു ദിവസം മുമ്പ് കാണാതായ ഖത്തരി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
1 Min Read

ദോഹ: മൂന്ന് ദിവസം മുമ്പ് അല്‍ വുഖൈര്‍ പ്രദേശത്തു നിന്നും കാണാതായ ഖത്തരി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. യുവാവിനു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

city exchange


അല്‍ വുഖൈറിന്റെ തെക്ക് അല്‍ ഖര്‍റയില്‍ നിന്നും യുവാവിനെ കാണാതായത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.


യുവാവിനെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ നിരവധി പേര്‍ പങ്കെടുക്കുകയും അന്വേഷണത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ പ്രകാരം 1988ല്‍ ജനിച്ച യുവാവ് 2003 സില്‍വര്‍ ലാന്റ് ക്രൂയിസര്‍ ജി എക്‌സ് ഓടിച്ചു പോവുകയും അല്‍ വുഖൈറിന് തെക്കു ഭാഗത്തെത്തിയപ്പോള്‍ അവസാനമായി ഫോണ്‍ വിളിക്കുകയും ചെയ്തുവെന്നാണ്.

- Advertisement -
Ad image

യുവാവിന്റെ മരണ കാരണവും സാഹചര്യങ്ങളും വ്യക്തമല്ല.
അതേസമയം ചിലര്‍ സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ പ്രകോപനവും അപകീര്‍ത്തിപ്പെടുത്തലും പ്രചരിപ്പിക്കുകയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നതായും അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!