പ്രവാസി വെല്‍ഫെയര്‍ സര്‍വ്വീസ് കാര്‍ണിവല്‍ ഇന്ന്

Web Desk
1 Min Read

ദോഹ: പ്രവാസി വെല്‍ഫെയര്‍ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സര്‍വ്വീസ് കാര്‍ണിവല്‍ ഇന്ന് വക്‌റ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ ആരംഭിക്കുന്ന പരിപാടി രാത്രി 10 മണി വരെ നീണ്ടുനില്‍ക്കും.

city exchange

സാമ്പത്തിക അച്ചടക്കത്തേയും നിക്ഷേപ സാധ്യതയെയും കുറിച്ച ശില്പശാല, കുട്ടികളുടെ ഉന്നത വിദ്യഭ്യാസത്തെയും സ്‌കോളര്‍ഷിപ്പുകളെയും കുറിച്ചുള്ള പ്രത്യേക സെഷന്‍, ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ സഹായത്തോടെ നടത്തുന്ന ബോധവത്കരണ ക്ലാസ് എന്നിവയും 50ഓളം പവലിയനുള്‍പ്പെടുന്ന എക്‌സിബിഷനും ഉച്ചയ്ക്ക് ആരംഭിക്കും.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വൈകിട്ട് അഞ്ച് മണിക്ക് ഇന്ത്യന്‍ എംബസി ഡപ്യുട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, ഖത്തല്‍ തൊഴില്‍ മന്ത്രാലയത്തിലെ ഒക്യുപേഷനല്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി ഡയറക്ടര്‍ യൂസഫ് അലി അബ്ദുല്‍ നൂര്‍, ലേബര്‍ റിലേഷന്‍ സ്‌പെഷ്യലിസ്റ്റ് ഖാലിദ് അബ്ദുറഹ്മാന്‍ ഫക്രൂ, ഇന്‍സ്‌പെക്ടര്‍ ഹമദ് ജാബിര്‍ അല്‍ ബുറൈദി, ബഷീര്‍ അബൂ മുഹമ്മദ്, അപെക്‌സ് ബോഡി ഭാരവാഹികളായ എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, ഇ പി അബ്ദുറഹ്മാന്‍, താഹ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.

രാത്രി ഏഴു മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, സാമ്പത്തിക വിദഗ്ധന്‍ നിഖില്‍ ഗോപാലകൃഷണന്‍, വിദ്യാഭ്യാസ ചിന്തകനും ഗ്രന്ഥകാരനുമായ എന്‍ എം ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫുഡ് ഫെസ്റ്റിവല്‍, കലാപരിപാടികള്‍, കരകൗശല മേള തുടങ്ങിയവയും കാര്‍ണിവലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!