

ദോഹ: ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിന്റെ 40-ാമത് വാര്‍ഷിക കായിക ദിനം ആഘോഷിച്ചു. സമ്മാനദാന ചടങ്ങില്‍ സ്കൂള്‍ പ്രസിഡന്റ് ഡോ. ഹസ്സന് കുഞ്ഞി എം പി മുഖ്യാതിഥിയായി.

ചടങ്ങില്‍ ശൈഖ് ഷമീം സാഹിബ് ഉള്‍പ്പെടെ എല്ലാ വിഭാഗം മേധാവികളും പങ്കെടുത്തു. അവര്‍ക്ക് സ്കൂളിന്റെ നാല് ഹൗസുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. സ്കൂള്‍ ഗായകസംഘം ഗാനാലാപനം നടത്തി.

അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍, സിബിഎസ്ഇ ഖത്തര്‍ ക്ലസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പുകള്‍, സിബിഎസ്ഇ ദേശീയ മീറ്റുകള്‍, വിവിധ പ്രാദേശിക കായിക മത്സരങ്ങള്‍ എന്നിവയില്‍ സ്കൂളിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡോ. ഹസ്സന് കുഞ്ഞി എം പി വാര്‍ഷിക കായിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കായികരംഗത്തും ഗെയിമുകളിലും മികച്ച സംഭാവനകള്‍ നല്കുന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനെ പ്രിന്‍സിപ്പല്‍ െൈശഖ് ഷമീം സാഹിബ് അഭിസംബോധന ചെയ്തു. ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സ്കൂള്‍ നേതൃത്വത്തെയും വകുപ്പിനെയും പരിപാടിയുടെ പിഴവുകളില്ലാതെ സംഘടിപ്പിച്ചതിന് മുഖ്യാതിഥി അനുമോദിച്ചു.
