സണ്‍റൈസ് ആശുപത്രി മറവിരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

Web Desk
1 Min Read

കൊച്ചി: കാക്കനാട് സണ്‍റൈസ് ആശുപത്രി മറവി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 40 വയസ്സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

city exchange

ഡിസംബര്‍ 10 മുതല്‍ 20 വരെ സണ്‍റൈസ് ആശുപത്രിയിലാണ് രോഗ നിര്‍ണയ ക്യാമ്പ് നടക്കുന്നത്. മറവിരോഗം എങ്ങനെ കണ്ടെത്താമെന്നും പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ നല്‍കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുമായാണ് സണ്‍റൈസ് ആശുപത്രി ഇത്തരമൊരു നൂതന പദ്ധതി ആവിഷ്‌കരിക്കുന്നത്. സമൂഹത്തിന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന നൂതന പദ്ധതിയാണ് ഇതെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ പര്‍വീന്‍ ഹഫീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

സണ്‍റൈസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ഷൈമയുടെ നേതൃത്വത്തിലാണ് മറവി രോഗ നിര്‍ണയ ക്യാമ്പ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമാകുന്നതിനും +919645303330 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!