

കൊടിയത്തൂര്‍: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുളള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഉപദേശക സമിതി അംഗമായി നിയമിക്കപ്പെട്ട സിദ്ദീഖ് പുറായിലിന് കൊടിയത്തൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് സ്വീകരണം നല്‍കി.

സൊസൈറ്റിയുടെ മുന്‍ ഡയറക്ടറും സാമൂഹ്യ സാംസ്‌കാരിക ചാരിറ്റി പ്രവര്‍ത്തന മേഖലകളിലെ നിറസാന്നിധ്യവുമായ സിദ്ദീഖ് പുറായിലിന് പ്രസിഡണ്ട് അഡ്വ. സി ടി അഹമ്മദ്കുട്ടി സ്‌നേഹോപഹാരം നല്‍കി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഷ്‌റഫ് കൊളക്കാടന്‍ പൊന്നാട അണിയിച്ചു. പ്രസിഡന്റ് അഡ്വ. സി ടി അഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വാര്‍ഡ് അംഗം റിഹ്ല മജീദ്, ഡയറക്ടര്‍ യു പി മമ്മദ്, സബ്‌ന ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

സെക്രട്ടറി കെ സുരേന്ദ്രന്‍ സ്വാഗതവും കുഞ്ഞാലി മമ്പാട്ട് നന്ദിയും പറഞ്ഞു.

