

ദോഹ: ടീ ടൈം ഗ്രൂപ്പിന്റെ മാനേജര്‍ മുഹമ്മദ് ഷിബിലി പാലേങ്ങല്‍ (42) ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഖത്തറില്‍ നിര്യാതനായി. ടീ ടൈം ഉടമ കരീം മാതൃസഹോദരനാണ്.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശിയാണ്. ഭാര്യ: ഫസീല. മക്കള്‍: ഹന, ഇസാന്‍, അമാല്‍.

വ്യാഴാഴ്ച രാവിലെ താമസ സ്ഥലത്ത് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

