മൂടാടി പഞ്ചായത്ത് ഇന്‍ഷൂറന്‍സ് പദ്ധതി അപേക്ഷാ ഫോറം കൈമാറി

Web Desk
0 Min Read

ദോഹ: മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഇന്‍ഷുറന്‍സ് കാമ്പയിന്റെ ഭാഗമായി ഐ സി ബി എഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എന്റോള്‍ ചെയ്തവരുടെ അപേക്ഷാഫോറം ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയ്ക്ക് ഔദ്യോഗികമായി കൈമാറി. കൈമാറ്റ ചടങ്ങുകള്‍ക്ക് ജനറല്‍ സെക്രട്ടറി ഷാജി പീവീസ്, വൈസ് പ്രസിഡന്റ് ഷാനഹാസ് എടോടി, ഭാരവാഹികളായ സിറാജ് പാലൂര്‍, റാസിക് കെ വി, സുനില്‍ എം കെ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ഐ സി ബി എഫ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

city exchange

Share This Article
Leave a Comment
error: Content is protected !!