ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും സംഗീതജ്ഞനുമായ കരീം സരിഗ നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കരീം സരിഗ നിര്യാതയായി. മാറഞ്ചേരി സ്വദേശിയാണ്. ഖത്തറില്‍ അല്‍ ജാസി റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

city exchange

നിരവധി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത കരീം സരിഗ നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഖത്തറില്‍ നിരവധി സംഗീത പരിപാടികളില്‍ ഓര്‍ക്കസ്ട്ര നയിച്ച കരീം സരിഗ മികച്ച കീബോര്‍ഡ് ആര്‍ട്ടിസ്റ്റാണ്.

നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സജീവമായി രംഗത്ത് പ്രവര്‍ത്തിക്കവെയാണ് നിര്യാതനായത്.

ഖത്തറിലുള്ള സക്കീര്‍ സരിഗയുടെ ജ്യേഷ്ഠ സഹോദരനാണ് കരീം സരിഗ. നൗഷാദ് മാറഞ്ചേരി മറ്റൊരു സഹോദരനാണ്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!