

പാലക്കാട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന കേരള കാമ്പസ് അസംബ്ലി 2022 ജനുവരി 28, 29, 30 തിയ്യതികളില്‍ തൃശൂരില്‍ നടക്കും. കാമ്പസ് അസംബ്ലിയുടെ പ്രഖ്യാപനം തൃത്താല ലുലു ഓഡിറ്റോറിയത്തില്‍ നടന്നു.

എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി ജാബിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി ഉല്‍ഘാടനം ചെയ്തു. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി കേരള കാമ്പസ് അസംബ്ലി പ്രഖ്യാപിച്ചു. വിവിധ സെഷനുകള്‍ക്ക് ഡോ. അബൂബക്കര്‍, ജാബിര്‍ നെരോത്ത്, കെ സിദ്ധീക്കലി, ശമീല്‍ നുസ്‌രി പൈലിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി. എസ് എസ് എഫ് ജില്ലാ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് പ്രഖ്യാപന സംഗമത്തില്‍ പങ്കെടുത്തത്.

കാമ്പസ് യൂണിറ്റ് സമ്മേളനം, ജില്ലാ കാമ്പസ് അസംബ്ലി, മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ കേരള കാമ്പസ് അസംബ്ലിയോട് അനുബന്ധിച്ച് നടക്കും.
