

ദോഹ: പ്രവാസികളിലെ സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള സുരക്ഷിത നിക്ഷേപ സാധ്യതകളെക്കുറിച്ചു ദോഹ സ്‌കില്‍സ് ഡെവലോപ്പമെന്റ് മാസ്‌ട്രോ ഹാളില്‍ നടത്തിയ ‘സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷിത ഭാവിയും’ എന്ന വിഷയത്തിലെ സെമിനാര്‍ ശ്രദ്ധേയമായി.

സംസ്‌കൃതി ഖത്തര്‍ കരിയര്‍ ഗൈഡന്‍സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ക്രെസ്റ്റോണ്‍ ഖത്തര്‍ പാര്‍ട്ട്ണറും പ്രമുഖ ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍സുമായ മുസ്തഫ ബേക്കര്‍ സാമ്പത്തിക നിക്ഷേപ സാധ്യതകളെ ക്കുറിച്ചു വിശദീകരിച്ചു. ചെറിയ സമ്പാദ്യത്തിലൂടെയും നിക്ഷേപങ്ങളിലൂടെയും പ്രവാസികള്‍ക്ക് എങ്ങിനെ സാമ്പത്തിക ഭദ്രത നേടാം എന്നതില്‍ സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് വ്യക്തത കൈവരിക്കാനായി.

സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം മുസ്തഫ ബേക്കര്‍ക്ക് സംസ്‌കൃതിയുടെ
ഉപഹാരം കൈമാറി. സംസ്‌കൃതി പ്രസിഡന്റ് സാബിത് സഹീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കരിയര്‍ ഗൈഡന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഷെജി വലിയകത്ത് സ്വാഗതവും സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തുണേരി നന്ദിയും പറഞ്ഞു.
