ഇന്ത്യയിപ്പോള്‍ മിഴി തുറക്കുകയാണ്

Web Desk
2 Min Read

നാം ഉണരുകയാണ്. ലോകത്തിലെ സുപ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. നമ്മള്‍ അതിജീവിക്കും- 1991ല്‍ ധനമന്ത്രിയായ ശേഷം ഡോ. മന്‍മോഹന്‍ സിംഗ് അവതരിപ്പിച്ച പ്രഥമ ബജറ്റ് പ്രസംഗത്തിലെ വാക്കുകളാണിത്.

city exchange

മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ആ വാക്കുകള്‍ അന്വര്‍ഥമാക്കിക്കൊണ്ട് ആ മഹാമനീഷി വിട പറഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ അഞ്ച് സാമ്പത്തിക രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ തലയുയര്‍ത്തി നില്‍ക്കെ ഈ ലോകം മന്‍മോഹന്‍ സിംഗിന് യാത്രയേകി.

1932 സപ്തംബര്‍ 26ന് അവിഭക്ത ഇന്ത്യയിലെ വെസ്റ്റ് പഞ്ചാബിലെ ഗായ് എന്ന സ്ഥലത്താണ് മന്‍മോഹന്‍ സിംഗ് ജനിച്ചത്. വിഭജനാന്തരം അമൃതസറിലെത്തിയ അദ്ദേഹം പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം ചാണ്ഡിഗഡ്- കേംബ്രിഡ്ജ് സര്‍വ്വകലാശാലകളില്‍ പഠനം നടത്തി. തുടര്‍ന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി.

അധ്യാകനായും പിന്നീട് ഐക്യരാഷ്ട്ര സഭയിലും ജോലി ചെയ്ത അദ്ദേഹം ഇന്ത്യയുടെ സാമ്പത്തിക മന്ത്രാലയത്തിന്റെ ഉപദേഷ്ടാവായും സേവനം ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറും പ്ലാനിംഗ് കമ്മീഷന്റെ ഡപ്യൂട്ടി ചെയര്‍മാനായും പ്രവര്‍ത്തിച്ച ശേഷമാണ് 1991-ല്‍ പി വി നരസിംഹ റാവു മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി അധികാരമേറ്റത്. 1996-ല്‍ രാജ്യസഭാ പ്രതിപക്ഷ നേതവും 2004-ല്‍ യു പി എ മുന്നണിക്ക് നേതൃത്വം നല്‍കി കൊണ്ട് പത്ത് വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി.

- Advertisement -
Ad image

‘മന്‍മോഹനിക്‌സ്’ എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്‌കരണം സ്വകാര്യവത്കരണം, ഉദാരവത്ക്കരണം, ആഗോളവത്ക്കരണം എന്ന് മാത്രം ചുരുക്കാവുന്നതല്ല. ഇന്ത്യയുടെ ജി ഡി പിയിലും, ആളോഹരി വരുമാനത്തിലും, വിദേശ നിക്ഷേപത്തിലും ഉണ്ടായ വര്‍ധനവ് ഇന്ത്യന്‍ സാമ്പത്തിക മേഖലക്ക് എക്കാലത്തും ഉണര്‍വ്വേകുന്നതാണ്.

സാമ്പത്തിക രംഗത്ത് മാത്രമല്ല, 2005-ലെ വിവരവാകാശ നിയമം, 6 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത വിദ്യാഭ്യാസം, ലോക് പാല്‍-ലോകായുക്ത ആക്ട്, ഭക്ഷ്യ സുരക്ഷാ നിയമം, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ ഒട്ടനവധി ഭരണ പരിഷ്‌കാരങ്ങളും അദ്ധേഹത്തിന്റെ കാലത്ത് നടപ്പിലാക്കി.

ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ്, ഭാവി വെല്ലുവിളികളെ മുന്‍കൂട്ടി മനസ്സിലാക്കി തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാധാരണക്കാരന് കൂടി അനുഭവമാക്കുന്ന രീതിയില്‍, ഇന്ത്യന്‍ സമ്പദ്ഘടനയെ ജനകീയമാക്കിയ അതികായന്‍, ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തിലൂടെ നമ്മുടെ രാജ്യത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രസ്ഥാനത്തിനും ഉണ്ടായ നഷ്ടത്തിലും ദു:ഖത്തിലും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തോടൊപ്പം ഞങ്ങളും പങ്ക് ചേരുന്നു. ആ മഹാനുഭാവന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് ഒരായിരം ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!