

ദോഹ: കഴിഞ്ഞ ദിവസങ്ങളില്‍ ഈര്‍പ്പത്തിന്റെ തോത് വര്‍ധിച്ചതോടെ പുതിയ ആഴ്ചയുടെ പകുതി മുതല്‍ തണുത്ത ശൈത്യകാല കാലാവസ്ഥ തിരികെ വരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) അറിയിച്ചു.

‘ആഴ്ചയുടെ പകുതി മുതല്‍ തണുത്ത കാലാവസ്ഥ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു, താപനില കുറയുകയും തണുപ്പിന്റെ വര്‍ധനവ് അനുഭവപ്പെടുകയും ചെയ്യും,’ ക്യു എം ഡി സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ അറിയിച്ചു.

വടക്കുപടിഞ്ഞാറന്‍ കാറ്റാണ് താപനില കുറയാന്‍ കാരണമെന്ന് ക്യു എം ഡി പറഞ്ഞു.
