

ദോഹ: ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അനുശോചന യോഗം നടത്തി.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഇന്ത്യന്‍ എംബസി പ്രഥമ സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ ബി പി സി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, ഡോ. മോഹന്‍ തോമസ് എന്നിവര്‍ അനുശോചന പ്രസംഗം നടത്തി.

ഇന്ത്യയുടെ വളര്‍ച്ചാ ചരിത്രത്തില്‍ ഡോ. മന്മോഹന് സിംഗ് നല്കിയ സംഭാവനകളെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ എടുത്തു പറഞ്ഞു. ഡോ. മന്മോഹന് സിംഗിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അനുശോചന സന്ദേശത്തിന്റെ ഒരു ഭാഗം വായിച്ചു.
ഐ സി സിയിലെ സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ തലവന്‍ ശന്തനു ദേശ്പാണ്ഡെ യോഗനടപടികള്‍ നിയന്ത്രിച്ചു. ഐ സി സി സെക്രട്ടറി എബ്രഹാം ജോസഫ് നന്ദി പറഞ്ഞു. ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഉപദേശക സമിതി അംഗങ്ങള്‍, ഇന്ത്യന്‍ പ്രവാസികളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

