കെ എന്‍ എം മര്‍കസു ദഅവ തൃശൂര്‍ ജില്ലാ ഭാരവാഹികള്‍

Web Desk
1 Min Read

കൊടുങ്ങല്ലൂര്‍: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അന്ധവിശ്വാസങ്ങളും ആത്മീയമായ മന്ത്രവാദ ചികില്‍സയും നിയമം മൂലം നിരോധിക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തൃശൂര്‍ ജില്ലാ കെ എന്‍ എം മര്‍കസുദ്ദഅവ സമ്പൂര്‍ണ്ണ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ എ സുബൈര്‍ ഉദ്ഘാടനം ചെയ്തു.

city exchange

2025-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞടുത്തു. സംസ്ഥാന സെക്രട്ടറി എം ടി മനാഫ് മാസ്റ്റര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കേച്ചേരി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്- കെ ഐ അബ്ദുസ്സലാം, സെക്രട്ടറി- പി കെ അബ്ദുല്‍ ജബ്ബാര്‍ കൈപമംഗലം, ട്രഷറര്‍- മുസ്തഫ കേച്ചേരി, വൈസ് പ്രസിഡന്റുമാര്‍- എം അബ്ദുല്‍ ജബ്ബാര്‍, പി എ മുഹമ്മദ്, ഇ ഐ സിറാജ് മദനി, കെ വി അബ്ദുല്‍ കെരിം, ജോ. സെക്രട്ടറിമാര്‍- വി എച്ച് ഇസ്ഹാഖ് ബുസ്താനി, പി എച്ച് അബ്ദുല്‍ അസീസ്, മുഹമ്മദ് ഹബീബ്, എന്‍ എ കാസിം ഓട്ടുപാറ, കെ.എ സിദ്ദീഖ് മതിലകം, സെക്രട്ടേറിയറ്റ് മെമ്പര്‍മാര്‍- എഞ്ചിനിയര്‍ ഇ എ അബ്ദുള്ള, കെ എം ഹുസൈന്‍, സല്‍മ അന്‍വാരിയ്യ, മുഹ്‌സിന്‍ വി ഐ, ഹിബാ കെ സിദ്ദീഖ്, ശക്കീല ഇഖ്ബാല്‍, പി കെ ഫൈസല്‍, കെ യു ഇബ്രാഹിം കുട്ടി, സിറാജ് മദനി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!