

ദോഹ: ഷഹാനിയ അല്‍ ഖാദി റിസോര്‍ട്ടില്‍ നടന്ന നാട്ടൊരുമ സീസണ്‍ 7 വാര്‍ഷിക പരിപാടിയില്‍ കെപ്‌വ ഖത്തര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വൈവിധ്യമാര്‍ന്ന കലാപരിപരിപാടികളും ന്യൂ വോയിസ് ദോഹ ഒരുക്കിയ ഗാനമേളയും സീസണ്‍ 7 നാട്ടൊരുമ പരിപാടിക്ക് പകിട്ടേകി.

ജാതിമത രാഷ്ട്രീയ ഭേദമന്യേ കിഴുപറമ്പ് പഞ്ചായത്തില്‍ നിന്നും ഖത്തറിലെത്തിയ പ്രവാസികളുടെ സ്‌നേഹ കൂട്ടായ്മയാണ് കിഴുപറമ്പ് പഞ്ചായത്ത് പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍.
ഫൈസല്‍ എം കെ (പ്രസി), ജംഷീദ് കെ ടി, ജബ്ബാര്‍ ഇ (ജോ സെക്ര), ഷബീര്‍ മാട്ട, നസീഫ് സി എച്ച് (ജോ സെക്ര), ജൈസല്‍ കെ ടി (ജന സെക്ര), ഹര്‍ഷാദ് ശരീഫ് (ട്രഷ), ജുനൈസ് പുതുക്കുടി (ജോ ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കെപ്വ ലേഡീസ് വിംഗ് ജനറല്‍ കണ്‍വീനറായി റിയ കെ ടി, മറ്റ് കണ്‍വീനര്‍മാരായി സിഫാന, അംന അഷ്റഫ്, ജംഷിദ യു, ലബീബ ടി എന്നിവരും ചുമതലയേറ്റു.
അബ്ദുല്‍ സലാം പി പി, കാരണത്ത് അബ്ദുല്‍ കരീം എന്നിവര്‍ കമ്മിറ്റി രക്ഷാധികാരികളായും തെരഞ്ഞെടുക്കപ്പെട്ടു.

