ദിലീപ്- റാഫി കൂട്ടുകെട്ടില്‍ ‘വോയിസ് ഓഫ് സത്യനാഥന്‍’; ടൈറ്റില്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാ ടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നിവക്ക് ശേഷം ദിലീപ്- റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാധന്‍’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ജനപ്രിയ നായകന്‍ ദിലീപ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടു.

city exchange


ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ഒക്ടോബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.


ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിതിന്‍ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്്‌സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണെക്‌സ് സേവിയര്‍, ചീഫ് അസോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം റാഫി, സ്റ്റില്‍സ്- ഷാലു പേയാട്, പി ആര്‍ ഒ- പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ഡിസൈന്‍- ടെന്‍ പോയിന്റ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!