പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന് ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് രംഗോലി മത്സരം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍കെറ്റ് എസ്ദാന്‍ സ്റ്റോറില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി രംഗോലി മത്സരം സംഘടിപ്പിച്ചു. തമിഴ് സിംഗ പെണ്‍കള്‍ അസോസിയേഷനുമായി സഹകരിച്ചായിരുന്നു മത്സരം നടത്തിയത്.

city exchange

സര്‍ഗ്ഗാത്മകതയും വൈദഗ്ധ്യവും പ്രദര്‍ശിപ്പിച്ച മത്സരത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 50-ലധികം പേര്‍ പങ്കെടുത്തു. വിജയികള്‍ക്ക് ക്യാഷ് വൗച്ചറുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

സംസ്‌കാരം, പാരമ്പര്യം, സന്തോഷം എന്നിവയാല്‍ നിറഞ്ഞ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് വിജയമാക്കിയ എല്ലാവര്‍ക്കും ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ഹൃദയംഗമമായ നന്ദി അറിയിച്ചു. കൂടാതെ എല്ലാ വിഭാഗത്തിലും പെട്ട ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ചുള്ള വിവിധങ്ങളായ പരിപാടികളും സാംസ്‌കാരിക ആഘോഷങ്ങളും തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ഐ സി സി ഉപദേശക സമിതി അംഗം കൂടി ആയ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!