

ദോഹ: നമ്മടെ പാലക്കാട് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ഭാഗമായി ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ മൈതാനത്ത് മൂന്ന് ദിവസങ്ങളായി നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയകരമായി സമാപിച്ചു. ജില്ലയില്‍ നിന്നുള്ള മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എട്ട് ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്.

ഗോള്‍ഡന്‍ ഫ്രെയിം പട്ടാമ്പി, ഹിറ്റേഴ്‌സ് തൃത്താല, ഫ്ൈളസിയാന കോങ്ങാട്, അബാബീല്‍ സി സി ഷോര്‍ണൂര്‍, കെഎല്‍ 50 മാസ്റ്റേഴ്‌സ് മണ്ണാര്‍ക്കാട്, ഗ്രീന്‍ സ്റ്റാര്‍സ് ഒറ്റപ്പാലം, സിറ്റി ക്രിക്കറ്റ് ക്ലബ് പാലക്കാട്, ടീം സംയുക്തം എന്നിങ്ങനെ എട്ടു ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മാറ്റുരച്ചു.

ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി അഷ്റഫ് ആറളം നിര്‍വഹിച്ചു. സംസ്ഥാന ഉപദേശക സമിതി അംഗം കെ വി മുഹമ്മദ്, നമ്മടെ പാലക്കാട് ക്യാമ്പയിന്‍ ചെയര്‍മാന്‍ വി ടി എം സാദിഖ്, ജനറല്‍ കണ്‍വീനര്‍ ജാഫര്‍ സാദിഖ്, വര്‍ക്കിംഗ് കണ്‍വീനര്‍ അമീര്‍ തലക്കശ്ശേരി, ട്രഷറര്‍ റസാഖ് ഒറ്റപ്പാലം ജില്ലാ ഭാരവാഹികളായ നാസര്‍ ഫൈസി, അസര്‍ പള്ളിപ്പുറം, സിറാജുല്‍ മുനീര്‍, മൊയ്ദീന്‍ കുട്ടി, ഷാജഹാന്‍, നസീര്‍ പാലക്കാട് എന്നിവര്‍ സംബന്ധിച്ചു.
സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ്, സംസ്ഥാന സെക്രട്ടറി സലിം നാലകത്ത്, സംസ്ഥാന ട്രഷറര്‍ പി എസ് എം ഹുസൈന്‍, സംസ്ഥാന ഭാരവാഹികളായ ആദം കുഞ്ഞി, ഫൈസല്‍ കേളോത്ത്, അലി മൊറയൂര്‍, സിദ്ധീഖ് വാഴക്കാട്, അബൂബക്കര്‍ പുതുക്കുടി, സല്‍മാന്‍ ഇളയിടം, അജ്മല്‍ നബീല്‍, ടൈറ്റില്‍ സ്‌പോണ്‍സറായ അബ്ദുറഷീദ് ജസാസിയ, സഹകാരികളായ അബ്ദുല്‍ കരീം വി പി, സമീര്‍ ആദം ഷൈന്‍ ഗോള്‍ഡ്, ജലീല്‍ ടെക്‌നൊ ലീഡ്, അനസ് ഒറ്റപ്പാലം ഐബാള്‍, ചന്ദ്രിക കോഴിക്കോട് റെസിഡന്റ് മാനേജര്‍ മുനീബ് ഹസന്‍, മുഹമ്മദ് ഷാഫി ഐ ബാക്ക്, സംസ്ഥാന സമീക്ഷ കണ്‍വീനര്‍ ഷഫീര്‍ വാടാനപ്പള്ളി, കോട്ടക്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങല്‍ എന്നിവര്‍ അതിഥികളായി പങ്കെടുത്തു.
ആവേശം നിറഞ്ഞ ക്രിക്കറ്റ് പോരാട്ടത്തില്‍ ഗ്രൂപ്പ് ചമ്പ്യാന്മാരായവര്‍ തമ്മില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ കോങ്ങാട് എഫ് സിയും കെ എം സി സി എഫ് സി ഒറ്റപ്പാലവും ഏറ്റുമുട്ടിയപ്പോള്‍ തൃത്താലയും മണ്ണാര്‍ക്കാടും രണ്ടാം സെമിയില്‍ ഏറ്റുമുട്ടി. സെമിയില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കോങ്ങാടും മണ്ണാര്‍ക്കാടും ലൂസേഴ്‌സ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ സെമി ഫൈനലില്‍ കാലിടറിയ മണ്ണാര്‍ക്കാടിന്റെ മികച്ച പ്രകടനമാണ് കാണികളെ ആവേശം കൊള്ളിച്ചത്. 23 റണ്‍സിന് കോങ്ങാടിനെ പരാജയപ്പെടുത്തി മണ്ണാര്‍ക്കാട് മൂന്നാം സ്ഥാനക്കാരായി.
ഒറ്റപ്പാലത്തെ പരാജയപ്പെടുത്തി തൃത്താല ചാമ്പ്യന്മാരായി.തൃത്താലയുടെ ക്യാപ്റ്റന്‍ ഷെഫീഖ് ഫൈനലിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 119 റണ്‍സുമായി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മണ്ണാര്‍ക്കാടിന്റെ ശിഹാബ് വടക്കന്‍ മികച്ച ബാറ്ററായി. 4 വിക്കറ്റും കുറഞ്ഞ എക്കോണമി റേറ്റുമായി മുഹമ്മദ് സുധീര്‍ ഒറ്റപ്പാലം ടൂര്‍ണമെന്റിലെ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടു.
ഫൈനല്‍ മത്സരത്തില്‍ പരിക്കു മൂലം കളിക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു മത്സരത്തില്‍ പോലും തന്റെ വിക്കറ്റ് നഷ്ടപ്പെടാതെ 90 റണ്‍സ് അടിച്ചെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച ഒറ്റപ്പാലത്തിന്റെ സഹദ്അലി ടൂര്‍ണമെന്റിലെ തന്നെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
ജേതാക്കള്‍ക്കുള്ള ട്രോഫി സംസ്ഥാന- ജില്ലാ നേതാക്കള്‍, സഹകാരികള്‍, അതിഥികള്‍ ചേര്‍ന്ന് കൈമാറി. പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ ജെന്‍സര്‍ എ പി, ഉനൈസ് കൈപ്പുറം, ഹക്കീം പാങ്കുഴി, സലാം തെങ്കര, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ കെ വി നാസര്‍, റോളെക്സ് മുഹമ്മദ് ഹാജി, സുഹൈല്‍ കുമ്പിടി, ആഷിക്ക് അബൂബക്കര്‍, ബഷീര്‍ മൂസ, അനസ് യമാനി, കെ പി ടി സിദ്ധീഖ്, റിഷാഫ് എടത്തനാട്ടുകര, അന്‍ഫല്‍ കെ പി ടി, സാദിഖ്, ജലീല്‍ വളരാണി, മുബാറക് വി എസ്, അബ്ദുല്‍ മജീദ്, കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ മുസ്തഫ മാഷ്, റയീസ് മണ്ണാര്‍ക്കാട്, സക്കീര്‍ കെ ടി, ഷാജി കെ വി, ഫാരിസ് കൈപ്പുറം, കുഞ്ഞു മുഹമ്മദ്, നൂഹ് ഇബ്രാഹിം, സക്കരിയ, ഷമീര്‍ കെ പി, മുഷ്താഖ്, സിറാജ്, ജബ്ബാര്‍ കുണ്ടുകാട്, ശാക്കിര്‍ കല്ലുണിയില്‍, ഫായിസ്, ഷബീര്‍ എ പി, റിയാസ് പറളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

