കസാക്കിസ്ഥാനിലെ അല്‍മാറ്റിയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് തുടങ്ങുന്നു

Web Desk
1 Min Read

ദോഹ: കസാക്കിസ്ഥാനിലെ അല്‍മാറ്റിയിലേക്ക് നവംബര്‍ 19 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. ഖത്തര്‍ എയര്‍വെയ്‌സിന്റെ പുതിയ സര്‍വീസിന് എയര്‍ബസ് എ320 വിമാനമായിരിക്കും ഉപയോഗിക്കുക. ബിസിനസ് ക്ലാസിന് 12 സീറ്റുകളും ഇക്കണോമിയില്‍ 132 സീറ്റുകളുമുണ്ടാകും.

city exchange


അല്‍മാറ്റിയില്‍ നിന്നും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ലോകത്തിലെ 140 കേന്ദ്രങ്ങളിലേക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി പറക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


മധ്യേഷ്യയുടെ സാമ്പത്തിക കേന്ദ്രങ്ങളിലൊന്നാണ് കസാക്കിസ്ഥന്‍. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കുള്ള മികച്ച കേന്ദ്രവും കൂടിയാണിത്. അതോടൊപ്പം ചരിത്രപരമായ പ്രത്യേകതകളും സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കും.

- Advertisement -
Ad image


വെള്ളി, തിങ്കള്‍ ദിവസങ്ങളിലാണ് ഖത്തര്‍ എയര്‍വെയ്‌സ് അല്‍മാറ്റിയിലേക്ക് പറക്കുക. ദോഹയില്‍ നിന്നും രാത്രി 1.15ന് പുറപ്പെട്ട് രാവിലെ 8.35ന് അല്‍മാറ്റിയില്‍ എത്തിച്ചേരും. തിരിച്ച് രാത്രി 9.40ന് പുറപ്പെടുന്ന വിമാനം രാത്രി 11.55ന് ദോഹയില്‍ എത്തിച്ചേരും.

Share This Article
Leave a Comment
error: Content is protected !!