

ദോഹ: ആവേശകരമായ കലോത്സവ കാലം തീര്‍ക്കാന്‍ എന്ന പ്രമേയത്തില്‍ കെ എം സി സി ഖത്തര്‍ സംഘടിപ്പിക്കുന്ന നവോത്സവ് 2കെ24ന്റെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ ഫെബ്രുവരി ഏഴിന് രാവിലെ ഏഴു മണിക്ക് ദോഹ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടക്കും. 100, 200, 800 മീറ്റര്‍ റണ്ണിങ് 4*100 റിലേ, ഷോട്ട് പുട്ട് മത്സരങ്ങളാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളായി സംഘടിപ്പിച്ചിട്ടുള്ളത്.

ജില്ലാ ഏരിയ ഘടകങ്ങള്‍ വഴി രജിസ്ട്രേഷന്‍ നിര്‍വഹിച്ചവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലാതല മത്സര പടിപടികളെ വിജയികളാണ് മാറ്റുരക്കുന്നത്.
