ഫോക്ക് വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഫ്രന്റ്‌സ് ഓഫ് കോഴിക്കോട് (ഫോക്ക്) വിന്റര്‍ ക്യാമ്പ് ഷഹാനിയയിലെ റിസോര്‍ട്ടില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ലൈവ് ഫുഡ്, ചുരുളി ടീമിന്റെ ലൈവ് ഗാനമേള, പെനാല്‍ട്ടി ഷൂട്ടൗട്ട്, കമ്പവലി, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള വിവിധ മത്സരങ്ങള്‍ തുടങ്ങിയവ അരങ്ങേറി.

city exchange

നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തു. പ്രസിഡണ്ട് കെ കെ ഉസ്മാന്‍, ജനറല്‍ സെക്രട്ടറി രണ്‍ജിത്ത് ചാലില്‍, എം വി മുസ്തഫ, മന്‍സൂര്‍ അലി, ഫൈസല്‍ മൂസ, ബിജു, സൂരജ്, സ്മീര, ദീപ്തി, ഫാസിന, സില്‍ജി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!