

ദോഹ: ഖത്തറിലെ പ്രമുഖ കലാ പരിശീലന കേന്ദ്രമായ ടാക് ഖത്തര്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് കലാസമര്‍പ്പണ്‍ 2025 കലാവിരുന്ന് അണിയിച്ചൊരുക്കുന്നു.

രണ്ടു തലങ്ങളിലായി നടക്കുന്ന കലാമേളയുടെ ആദ്യ ഭാഗം ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ഐ സി സി അശോകാ ഹാളിലാണ് അരങ്ങേറുന്നത്.

ക്ലാസ്സിക്കല്‍ ഡാന്‍സ് വിദ്യാര്‍ഥികളുടെ രംഗപ്രവേശം, ചെണ്ട, വയലിന്‍, ഗിറ്റാര്‍, ഫ്ളൂട്ട്, ഡ്രം തുടങ്ങിയ വാദ്യോപകരണങ്ങളോടു കൂടിയ ഫ്യൂഷന്‍, ചെണ്ടമേളം, വിവിധ ക്ലാസ്സിക്കല്‍, വെസ്റ്റേണ്‍ ഡാന്‍സുകള്‍, കളരി, കരാട്ടെ, കുങ്ഫു തുടങ്ങിയ ആയോധന കലകളുടെ പ്രകടനങ്ങള്‍, യോഗ പ്രദര്‍ശനം എന്നിവ അരങ്ങേറും.
