

ദോഹ: ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലും ഒരു ദശലക്ഷത്തിലധികം പേര്‍ യാത്ര ചെയ്തതായി ഖത്തര്‍ റെയില്‍ അറിയിച്ചു.

ഈദ് അവധിക്കാലത്ത് ആകെ ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലുമായി 1,728,394 പേരാണ് യാത്ര ചെയ്തത്. അതില്‍ ഏപ്രില്‍ 22ന് രണ്ടാം ഈദിന് 239,000 പേര്‍ യാത്ര ചെയ്തതാണ് ഏറ്റവും തിരക്കേറിയത്. യാത്രക്കാരുമായി ഏപ്രില്‍ 22 ന് വന്ന ഈദിന്റെ രണ്ടാം ദിവസമാണ് ഏറ്റവും തിരക്കേറിയത്. ലുസൈല്‍ ട്രാമില്‍ അതേ ദിവസം 52,663 പേരാണ് യാത്രക്കാരായുണ്ടായത്.

ദോഹ കോര്‍ണിഷിലെ കരിമരുന്ന് പ്രയോഗം, ലുസൈല്‍ ബൊളിവാര്‍ഡിലെ ആവേശകരമായ ഇവന്റുകള്‍ എന്നിങ്ങനെ ഈദ് ആഘോഷങ്ങള്‍ക്കായി ഖത്തറിലെ വിവിധ സ്ഥലങ്ങളിലേക്ക് താമസക്കാര്‍ പോകുന്നതിനാല്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും അവധിക്കാലത്ത് തെരഞ്ഞെടുക്കാവുന്ന ഒരു ജനപ്രിയ ഗതാഗതമായിരുന്നു.
”ഞങ്ങളുടെ നെറ്റ്വര്‍ക്കുകള്‍ തിരഞ്ഞെടുത്തതിന് നന്ദി!”യെന്ന് ഖത്തര്‍ റെയില്‍ സോഷ്യല്‍ മീഡിയ അറിയിപ്പില്‍ പറഞ്ഞു.
ഈദുല്‍ ഫിത്വര്‍ സമയത്ത് എല്ലാ ദോഹ മെട്രോ സ്റ്റേഷനുകളിലും ജനക്കൂട്ടത്തെ സഹായിക്കാന്‍ നെറ്റ്വര്‍ക്കിന്റെ ഫ്രണ്ട്-ലൈഫ് സ്റ്റാഫുമുണ്ടായിരുന്നു.
ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഈദിന് ശേഷം പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 24 മുതല്‍ യാത്രക്കാര്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ രാവിലെ അഞ്ചര മുതല്‍ മെട്രോയും ട്രാം സേവനവും ഉപയോഗിക്കാം.

