പരീക്ഷാ ജേതാക്കള്‍ക്ക് ജി സി സി നൗഷാദ് അസോസിയേഷന്റെ ആദരം

Web Desk
1 Min Read

ദോഹ: എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി പരീക്ഷകളില്‍ വിജയിച്ച ജി സി സി നൗഷാദ് അസോസിയേഷന്‍ അംഗങ്ങളുടെ മക്കളായ 65 വിദ്യാര്‍ഥികളെ പ്രസിഡന്‍സി അവാര്‍ഡ്, മൊമെന്റോ, സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവ നല്‍കി സംഘടന ആദരിച്ചു.

city exchange

ജി സി സി നൗഷാദ് അസോസിയേഷന്റെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അംഗീകാരം നല്‍കിയത്.

യു എ ഇ, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലും കേരളത്തിന്റെ വിവിധ ജില്ലകളിലുമായി സംഘടന പ്രവര്‍ത്തിച്ചുവരുന്നു. അംഗങ്ങളുടെ ക്ഷേമപദ്ധതികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കൂടാതെ ജി സി സി രാജ്യങ്ങളിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി ബിസിനസ് സംരംഭങ്ങളില്‍ പങ്കാളികളാക്കുന്ന പദ്ധതികളും സംഘടന നടപ്പാക്കി വരികയാണ്.

Share This Article
Leave a Comment
error: Content is protected !!