

കാസര്‍ക്കോട്: സാമൂഹിക സേവന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷനും ആധുനിക ആതുര സേവന രംഗത്തെ പ്രഗത്ഭരായ ആസ്റ്റര്‍ മെഡിസിറ്റിയും ആസ്റ്റര്‍ മിംസും സംയുക്തമായി സ്പന്ദനം സൗജന്യ ഹൃദ്രോഗ തുടര്‍ ചികിത്സാ ക്യാംപ് സംഘടിപ്പിക്കുന്നു.

ജന്മനാ ഹൃദയരോഗ ബാധിതരായ കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ക്യാംപ് ഫെബ്രുവരി 23ന് ഞായറാഴ്ച രാവിലെ എട്ടര മുതല്‍ ഉച്ചക്ക് ഒന്നര വരെയ മുളിയാറിലെ അക്കര ഫൗണ്ടേഷന്‍ കേന്ദ്രത്തിലാണ് നടക്കുക.

ജന്മനാ ഹൃദയരോഗം ബാധിച്ച 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ കുട്ടികള്‍ക്ക് ആസ്റ്റര്‍ മെഡിസിറ്റിയില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ നല്‍കും. ഹൃദയ സംബന്ധമായ രോഗങ്ങളുള്ള കുട്ടികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
