ആലുവ- മൂന്നാര്‍ റോഡിലെ ആറര കിലോമീറ്ററിലേറെ ടാറിംഗിന് അഞ്ച് കോടി രൂപ അനുവദിച്ചു

Web Desk
1 Min Read

ആലുവ: ആലുവ- മൂന്നാര്‍ റോഡില്‍ എസ് പി ഓഫീസ് ജംഗ്ഷന്‍ മുതല്‍ മണ്ഡലത്തിന്റെ അതിര്‍ത്തിയായ എം ഇ എസ് കവല വരെയുള്ള 6.6 കിലോമീറ്റര്‍ ഭാഗം ടാറിങ്ങ് നടത്തി പുനരുദ്ധരിക്കുന്നതിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

city exchange

ആലുവ- മൂന്നാര്‍ റോഡിന്റെ നിയോജക മണ്ഡല ഭാഗത്തെ കുഴികള്‍ അടച്ച് പാച്ച് വര്‍ക്ക് മാത്രം ചെയ്തിരുന്നതിനാല്‍ വാഹന ഗതാഗതം സുഗമമായിരുന്നില്ല. ഈ വിഷയം ഉന്നയിച്ച് റോഡ് നല്ല നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടിരുന്നു.

എം എല്‍ എയുടെ ആവശ്യം പരിഗണിച്ചാണ് ആലുവ- മൂന്നാര്‍ റോഡിന്റെ എസ് പി ഓഫീസ് മുതല്‍ മണ്ഡലാതിര്‍ത്തിയായ എം ഇ എസ് കവല വരെയുള്ള 6.6 കിലോമീറ്റര്‍ ഭാഗം പുനരുദ്ധരിക്കുന്നതിനാവശ്യമായ അഞ്ച് കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്കിയിരിക്കുന്നതെന്നും ഈ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!