

ആലുവ: എം പി ലാഡ്സ് തുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്ര സഹമന്ത്രി ഇന്ദര്‍ജീത് സിംഗ് ബെന്നി ബഹനാന് എം പിക്ക് അയച്ച കത്തില്‍ അറിയിച്ചു.

ലോക്സഭയില്‍ ഫെബ്രുവരി ആറിന് എം പി ലാഡ്സ് പദ്ധതിയിലേക്കുള്ള ഫണ്ട് വര്‍ധിപ്പിക്കണമെന്ന ആവശ്യം ബെന്നി ബഹനാന് ഉന്നയിച്ചിരുന്നു.
രാജ്യത്ത് എം പി എല്‍ എ ഡി ഫണ്ടിന്റെ പരിമിതികളെ അതിജീവിച്ച് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്ന് പാര്‍ട്ടി ഭേദമന്യേ നിരവധി എം പിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ക്കായി കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം സ്റ്റോക്ക് ഹോള്‍ഡേഴ്സില്‍ നിന്ന് നിര്‍ദേശങ്ങള്‍ ശേഖരിച്ച് അവ ഗൗരവപൂര്‍വ്വം പരിശോധിച്ച് വരുന്നതായും കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണനാക്രമത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും കേന്ദ്രമന്ത്രി ഇന്ദര്‍ജീത് സിംഗ് ബെന്നി ബഹനാന് എം പിക്ക് നല്കിയ മറുപടി കത്തില്‍ പറഞ്ഞു.
