

ദോഹ: സംസ്‌കൃതി ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 37ല്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ അംഗങ്ങളുടെ മികച്ച സാന്നിധ്യം ശ്രദ്ധേയമായി.

സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് എം എം റയീസ് അധ്യക്ഷത വഹിച്ചു.


രാവിലെ മുതല്‍ നടന്ന നോര്‍ക്ക- കേരള പ്രവാസി ക്ഷേമനിധി- ഐ സി ബി എഫ് അംഗത്വ പ്രചാരണ ക്യാമ്പയിനില്‍ നിരവധി പേര്‍ അംഗങ്ങളായി. ചടങ്ങില്‍ സംസ്‌കൃതി കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ കെ ജലീല്‍, എ സുനില്‍, വനിതാവേദി പ്രസിഡന്റ് ജസീത ചിന്ദുരാജ് എന്നിവര്‍ സംസാരിച്ചു.
ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് സെക്രട്ടറി ടി ടി ഷിബിന്‍ ലാല്‍ സ്വാഗതവും എം പി സുരേഷ് നന്ദിയും രേഖപ്പെടുത്തി.

