

ദോഹ: തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജിന്റെ ഖത്തറിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ക്യുഗെറ്റ് ലോക വനിതാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പതിവ് ആഘോഷങ്ങളുടെ ബഹളങ്ങളില്‍ നിന്ന് വ്യത്യസ്തമായി തങ്ങളുടെ തന്നെ കുഷിയിടത്തിലേ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അന്നേ ദിവസം വനിതകള്‍ ഏറ്റെടുത്താണ് വനിതാ ദിനം ആഘോഷമാക്കിയത്. പുതിയ തൈകള്‍ നട്ടും കളകള്‍ പറിച്ചും വിളവെടുപ്പ് നടത്തിയും വനിതാ ദിനം വേറിട്ടൊരു അനുഭവമാക്കി.


പ്രിയാ ജോണ്‍സണ്‍ ആഘോഷ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിച്ചു. ക്യുഗെറ്റ് ഭാരവാഹികളായ ഗ്രീഷ്മ, ജാസ്മിന്‍, ക്ഷേമ ആന്‍ഡ്രൂസ്സ്, സ്മൃതി, അപര്‍ണ, സിബില്‍, അഞ്ജലി പ്രസന്നന്‍, അഞ്ജലി രജീഷ്, രമ്യ, നിവേദ്യ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.

മറ്റു ക്യുഗെറ്റ് പ്രവര്‍ത്തകരും കുടുംബാംനങ്ങളും പങ്കെടുത്ത ചടങ്ങില്‍ പ്രസിഡണ്ട് ടോമി വര്‍ക്കി, മുതിര്‍ന്ന അംഗം ജോണ്‍ ഇ ജെ എന്നിവരും സന്നിഹിതരായിരുന്നു.

