

ദോഹ: കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ- ഖത്തര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് ദോഹ കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തിനായി എത്തിയത്.

സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശത്തില്‍ എല്ലാ വര്‍ഷവും കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ ഇഫ്താര്‍ സംഗമം നടത്തി വരുന്നുണ്ട്.

സംഗമത്തില്‍ പ്രസിഡന്റ് ഹിജാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജഹാന് സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി ഷെറിന് നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് മന്‍സൂര്‍ പി എം, അന്‍സാരി ഇക്ബാല്‍, യഹ്യ മജീദ്, അഫ്സല് അറക്കവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.

