എരിയാല്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആന്റ് കുടുംബസംഗമം പോസ്റ്റര്‍ പ്രകാശനം നടത്തി

Web Desk
1 Min Read

ദോഹ: എരിയാല്‍ കമ്മ്യൂണിറ്റി ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന എരിയാല്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2026 ആന്റ് കുടുംബസംഗമത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം റേഡിയോ സുനോ ഓഫീസില്‍ നടന്നു. റേഡിയോ സുനോ ആര്‍ ജെ അഷ്ടമി പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.

city exchange

ഖത്തറിലെ എരിയാല്‍ നിവാസികള്‍ക്കിടയിലെ ഐക്യവും സൗഹൃദവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിവിധ പ്രദേശങ്ങളിലുള്ള നാട്ടുകാരെയും അവരുടെ കുടുംബാംഗങ്ങളെയും ഒരേ വേദിയില്‍ ഒരുമിപ്പിക്കുന്നതിനുമായാണ് ക്രിക്കറ്റ് ടൂര്‍ണമെന്റും കുടുംബസംഗമവും സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങള്‍ക്കപ്പുറം പരസ്പര ബന്ധങ്ങള്‍ ദൃഢമാക്കാനും പുതിയ തലമുറയ്ക്ക് സൗഹൃദം വളര്‍ത്താനുമുള്ള അവസരമായിരിക്കും ഈ പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.

ടൂര്‍ണമെന്റില്‍ കുളങ്ങര സ്‌ട്രൈക്കേഴ്‌സ്, ബ്ലാര്‍കോഡ് റേഞ്ചേഴ്‌സ്, ചെരങ്കൈ ഫൈറ്റേഴ്‌സ്, ബല്ലീര്‍ ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ക്രിക്കറ്റ് ആവേശത്തോടൊപ്പം സൗഹൃദവും ടീം സ്പിരിറ്റും നിറഞ്ഞ കായികമേള ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിവരികയാണ്.

ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ വിനോദ പരിപാടികളും സൗഹൃദ സംഗമങ്ങളും ഒരുക്കുന്നുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയില്‍ കുടുംബസംഗമം ക്രമീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- Advertisement -
Ad image

നവംബര്‍ 19ന് രാത്രി 10 മണി മുതല്‍ ഗരാഫയിലെ പേളിംഗ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ലാണ് എരിയാല്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റും കുടുംബസംഗമവും അരങ്ങേറുന്നത്.

പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ഹാരിസ് എരിയാല്‍, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, അല്‍ത്താഫ് ചെരങ്കൈ, അന്‍വര്‍ എരിയാല്‍, സാദത്ത് കുളങ്കര, നുമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!