
ദോഹ: ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും ആഭ്യന്തര മന്ത്രാലയ ഉദോഗസ്ഥനുമായിരുന്ന പി വി അബ്ദുസ്സലാം (67) ദോഹയില്‍ നിര്യാതനായി. കുറച്ചു മാസമായി അസുഖത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഖത്തര്‍ സജീവ പ്രവര്‍ത്തകനാണ്. ഭാര്യ: ഡോ. സുബൈദ സലാം (റിട്ട. അസിസ്റ്റന്റ് പ്രൊഫസര്‍, കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ്). മക്കള്‍: ആരിഫ് അബ്ദുസ്സലാം (ഹമദ് ഹോസ്പിറ്റല്‍ ഖത്തര്‍), ഡോ. ആബിദ, അഫീഫ, ആയിഷ. മരുമക്കള്‍: അഫ്സല് കുറ്റ്യാടി, നസീം മലപ്പുറം, ഫൈറൂസ മലപ്പുറം.

സഹോദരങ്ങള്‍: ജി ഐ ഒ മുന്‍ സംസ്ഥാന പ്രസിഡന്റ് പി വി റെഹ്മാബി, ഗായകന് ജാബിര്‍ സുലൈം (ഇഖ്റ ആശുപത്രി കോഴിക്കോട്.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച മഗ്രിബ് നമസ്കാരത്തിന് ശേഷം അബൂഹമൂര്‍ ഖല്‍ബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

