

രാമന്തളി: രാമന്തളി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ 77-ാം സ്ഥാപക ദിനം പതാക ഉയര്‍ത്തല്‍, സ്നേഹ സംഗമം, സമൂഹ നോമ്പുതുറ എന്നീ പരിപാടികളോടെ ആസ്ഥാനത്ത് ആഘോഷിച്ചു. ശാഖാ പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന് മര്‍ഹും സി എം റഫീഖ് നഗറില്‍ രാവിലെ പതാക ഉയര്‍ത്തി.

വൈകുന്നേരം സ്നേഹ സംഗമത്തിലും സമൂഹ നോമ്പു തുറയിലും വിവിധ മേഖലയിലുള്ളവര്‍ പങ്കെടുത്തു. ജമാഅത്ത് അസിസ്റ്റന്റ ഖത്തീബ് ഇബ്രാഹിം മദനി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന് അധ്യക്ഷത വഹിച്ചു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അശ്റഫ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ വി അബുബക്കര്‍ സ്വാഗതം പറഞ്ഞു.
പ്രമുഖ വാഗ്മി ജാബിര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രതിനിധി പി വി സുരേന്ദ്രന് ചടങ്ങിന് ആശംസ നേര്‍ന്നു.
സി കെ അഹമദ് ഹാജി, പൂക്കുഞ്ഞി തങ്ങള്‍, അബ്ദുല്ല അല്‍ അസ്ഹരി, പി എം അബ്ദല്ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, യു അബദുറഹിമാന്‍, പി പി മുഹമ്മദലി തുടങ്ങിയവര്‍ വേദി പങ്കിട്ടു. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, വനിതാ ലീഗ് പ്രവര്‍ത്തകര്‍ നേതൃത്വം നല്കിയ ചടങ്ങ് ജന ബാഹുലും കൊണ്ട് ഏറെ ശ്രദ്ധേയമായി.

