ഐ സി സി ഇഫ്താര്‍ ഫോര്‍ ഹെര്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഐ സി സി വനിതാ ഫോറത്തോടൊപ്പം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വനിതകള്‍ക്കായി ‘ഇഫ്താര്‍ ഫോര്‍ ഹെര്‍’ പരിപാടി സംഘടിപ്പിച്ചു അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ഐ സി സി അശോക ഹാളില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള കൗണ്‍സിലര്‍മാരായ ഡോ. വൈഭവ് ടണ്ടാലെ, ഗ്യാന്‍വീര്‍ സിംഗ്, അവരുടെ ഭാര്യമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

city exchange

ഐ സി സി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഹെഡ് നന്ദിനി അബ്ബഗൗണി സ്വാഗതം പറഞ്ഞു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. വിശുദ്ധ റമദാന്‍ മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. വൈഭവ് സംസാരിക്കുകയും എല്ലാവര്‍ക്കും ആരോഗ്യകരവും സന്തോഷകരവുമായ റമദാന്‍ ആശംസകള്‍ നേരുകയും ചെയ്തു. വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെയുള്ള പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ ഡോ. വൈഭവ്, ഗ്യാന്‍വീര്‍, ഐ സി സി മാനേജിംഗ് കമ്മിറ്റി എന്നിവര്‍ ആദരിച്ചു.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ സി സി ഉപദേശക ചെയര്‍മാന്‍ പി എന്‍ ബാബു രാജന്‍, ഐ സി സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി സി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, വനിതാ ഫോറത്തിന്റെ മാനേജിംഗ് കമ്മിറ്റി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!