

ദോഹ: മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍ സ്‌റ്റോര്‍ ഡി റിംഗ് റോഡ് മതാര്‍ ഖദീമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാര്‍ക്ക് ആന്റ് സേവിന്റെ 19-ാമത് ഷോറൂമാണിത്.

ചെയര്‍മാന്‍ ബഷീര്‍ കെ പി, ഡയറക്ടര്‍മാരായ നൗഫല്‍ കെ പി, നവാസ് ബഷീര്‍ കെ പി, ഫായിസ് ബഷീര്‍ കെ പി, റമീസ് ബഷീര്‍ കെ പി, ഫാസില്‍ പി എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വിശാലമായ പാര്‍ക്കിംഗ് സൗകര്യമാണ് ഡി റിംഗ് റോഡിലെ മാര്‍ക്ക് ആന്റ് സേവില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
