

ദോഹ: അല്‍ ഖര്‍സ സോളാര്‍ പവര്‍ പ്ലാന്റ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. പത്ത് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതും 1,800,000 സോളാര്‍ പാനലുകള്‍ ഉള്‍ക്കൊള്ളുന്നതുമാണ് പ്ലാന്റ്. ഇതേക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.


പ്ലാന്റിന്റെ പുരോഗതിയുടെ ഘട്ടങ്ങളും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയുടെ 10 ശതമാനം നിറവേറ്റുന്നതില്‍ അതിന്റെ പങ്ക്, പ്ലാന്റിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും റോബോട്ടുകളുടെ ഉപയോഗവും എന്നിവയും ഡോക്യുമെന്ററിയില്‍ പ്രദര്‍ശിപ്പിച്ചു.

ഉദ്ഘാടനത്തിനുശേഷം പ്ലാന്റിന്റെ പ്രധാന കണ്‍ട്രോള്‍ റൂമില്‍ അമീര്‍ സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

