

ദോഹ: തിരുവല്ല താലൂക്കിലും പ്രാന്തപ്രദേശത്തുമുള്ള ഖത്തര്‍ പ്രവാസികളുടെ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ (ഫോട്ട) രണ്ടു മാസം നീണ്ടുനില്‍ക്കുന്ന അംഗത്വ പ്രചരണത്തിന് തുടക്കമായി.

അല്‍ ഹിലാലിലെ മോഡേണ്‍ ആര്‍ട്‌സ് സെന്ററില്‍ നടന്ന യോഗത്തില്‍ ഫോട്ട അംഗത്വ ഫോറം പ്രസിഡണ്ട് ജിജി ജോണും ജനറല്‍ സെക്രട്ടറി റജി കെ ബേബിയും ചേര്‍ന്ന് റോബിന്‍ എബ്രഹാം കോശിക്ക് കൈമാറി പ്രചരണം ഉദ്ഘാടനം നിര്‍വഹിച്ചു.

യോഗത്തില്‍ തോമസ് കുര്യന്‍, കുരുവിള ജോര്‍ജ്, ജോര്‍ജ് തോമസ്, അനീഷ് ജോര്‍ജ് മാത്യു, തോമസ് വര്‍ഗിസ്, സന്തോഷ് പി ബാബു, എബിന്‍ പയ്യനാട്ട്, റെജി പി വര്‍ഗിസ്, ഫിലിപ്പ് കുരുവിള, റെനില്‍ മാത്യു, നിതിന്‍ മാത്യു, അനു എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടാ അംഗത്വമെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 55857018, 55532538 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

