

ദോഹ: വിശുദ്ധ റമദാനില്‍ മാനവികതയുടെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം പകര്‍ന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട് മഹല്ല് നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ കൂറ്റനാട് മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമൂഹ ഇഫ്താര്‍ സംഘടിപ്പിക്കുന്നു.

റയ്യാനിലെ പ്രൈവറ്റ് സ്കൂളില്‍ 21ന്ാണ് ഇഫ്താര്‍. വൈകിട്ട് നാലിന് വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേരും.

ഇഫ്താര്‍ മീറ്റിംഗിനോടനുബന്ധിച്ച് ഐ സി ബി എഫ് ഇന്‍ഷുറന്‍സ് സ്കീമില്‍ ചേരാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ ഖത്തര്‍ ഐ ഡി, പാസ്പോര്‍ട്ട് കോപ്പി, 125 റിയാല്‍ എന്നിവ സഹിതം ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55305498, 55291070, 55384332 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

